Thursday, 25 March 2021

മൂന്നാറിലെ കാടിനുള്ളിലെ താമസം

മൂന്നാറിലെ കാടിനുള്ളിലെ താമസം

ഞങ്ങളുടെ മൂന്നാറിലേക്കുള്ള ഈ യാത്ര ഫെബ്രുവരി ആദ്യം ആയിരുന്നു.
ഓൺലൈനിലും അതുപോലെതന്നെ സോഷ്യൽ മീഡിയ അവിടത്തെ തണുപ്പ്  സീറോ ഡിഗ്രി ആണെന്ന് കണ്ടാണ് പോയത്. മാവേലിക്കരയിൽ നിന്നും ഞങ്ങൾ മൂന്നാറിലേക്ക് ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഞങ്ങൾ ഒരു കാറിൽ ഒരു ബൈക്കിലാണ് യാത്ര തുടങ്ങിയത് ഞങ്ങൾ ഏഴു പേർ ഉണ്ടായിരുന്നു. മാവേലിക്കരയിൽ നിന്നും 173 കിലോമീറ്റർ ഉണ്ടായിരുന്നു മൂന്നാർ വരെ. എന്റെ എല്ലാ യാത്രകളിലും ഞാൻ ബൈക്കിലാണ് പോകാറുള്ളത്. അതുപോലെ ഈ യാത്രയിലും ഞാൻ ബൈക്കിൽ തന്നെയാണ് യാത്ര ആരംഭിച്ചത്. എന്റെ ക്യാമറക്കണ്ണിലൂടെ ചിത്രങ്ങൾ പതിക്കാനും വീഡിയോ ഷൂട്ട് ചെയ്യാനും ഏറ്റവും നല്ലത് ബൈക്ക് യാത്ര തന്നെയാണ്. മൂന്നാറിലേക്കുള്ള എൻ്റെ നാലാമത്തെ യാത്രയാണിത് എൻ്റെ ഓരോ യാത്രയിലും പുതിയ കാഴ്ചകളിലേക്ക് ഞാൻ പോകുന്നത്. യാത്രയിൽ പല കാഴ്ചകൾ  കൺമുന്നിലൂടെ കടന്നു പോകുന്നു വളരെ മനോഹരമായ പച്ചവിരിച്ച തേയിലത്തോട്ടങ്ങൾ, മലകൾ കണ്ണിനു കുളിർമയേകുന്ന പല കാഴ്ചകൾ കൺമുന്നിലൂടെ കടന്നു പോകുന്നു. ഓരോ ഹെയർപിൻ വളവുകൾ കടന്നുപോകുമ്പോഴും കാഴ്ചയുടെ മനോഹാരിത കൂടി കൂടി വരുന്നു. ഞങ്ങൾ ഹെയർപിൻ വളവുകളും മലകളും കിടന്നു മൂന്നാറിലെത്തി രാവിലെ പത്തുമണിക്ക് മാവേലിക്കരയിൽ നിന്നും തിരിച്ച യാത്രയാണ്. സമയം നാലു മണിയായി ഞങ്ങൾ മൂന്നാറിൽ ഉള്ള "എലിക്സർ ഹിൽസ്" ഹോട്ടലിൽ ഓൺലൈനിൽ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവിടെ ചെക്കിങ് ചെയ്യേണ്ട സമയം രണ്ടു മണിക്ക് ആയിരുന്നു. കെഎസ്ആർടിസി ബസ്റ്റാൻഡ് ഓപ്പോസിറ്റ് ഉള്ള മാൻകുളം റോഡിൽകൂടി 11 കിലോമീറ്ററാണ് പുളിമൂട്ടിൽ എസ്റ്റേറ്റിലേക്ക് ഉള്ളത്. ലക്ഷ്മി ടി എസ്റ്റേറ്റ് അടുത്താണ്  ഈ യാത്രയിലും വളരെ മനോഹരമായ കാഴ്ചകൾ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യുന്നവരുടെ വീടുകളും ചെറു അരുവികളും തേയിലത്തോട്ടങ്ങളും കൺമുന്നിലൂടെ കടന്നു പോകുന്നു. ഞങ്ങൾ രാത്രിയിൽ ഫോറസ്റ്റ് ഉള്ളിലുള്ള ഒരു കോട്ടേജിൽ ആണ് താമസിക്കുന്നത്. ഞങ്ങൾ ഹോട്ടലിൽ എത്തി  ഫോമുകൾ ഫിൽ ചെയ്തു കൊടുത്തു. പെയ്മെൻറ് ചെയ്തു  10500 രൂപയെ വാങ്ങി ഉള്ളൂ. എക്സ്ട്രാ 1 ബെഡ് കൂടിയുണ്ടായിരുന്നു അതിന് 1000 കൂടിയായി. അതുപോലെതന്നെ ബ്രേക്ഫാസ്റ്റിന് പെർ ഹെഡ് 750 രൂപയാണ്.  ഓഫ് സീസൺ ആയതിനാൽ റേറ്റ് കുറവുണ്ടായിരുന്നു. കൊറോണ ആയതിനാൽ ടെമ്പറേച്ചർ ചെക്ക് ചെയ്തു എല്ലാം പൂർത്തിയായി. ഈ ഹോട്ടലിൽ പല ബിൽഡിങ്ങുകൾ ഉണ്ട് സിംഗിൾ ബെഡ്റൂം അവൈലബിൾ ആണ്. 3500 രൂപ മുതൽ മുകളിലോട്ട് പല റേറ്റ്കളും ഉണ്ട്.
ഈ ഹോട്ടലിൽ കൂടുതലായി
ഹണിമൂൺ ആഘോഷിക്കാൻ വരുന്ന കപ്പിൾസ് ആണ്. കൂടുതലായി കാണുന്നത് ഹോട്ടലിൽ നിന്നും ഞങ്ങൾ കോട്ടേജിലേക്ക്  പോയി ഞങ്ങൾ താമസിക്കുന്നത് ഫോർസ്റ്റാർ കോട്ടേജിൽ ആയിരുന്നു. കാടിനുള്ളിൽ ഒരു വീട് എന്നുതന്നെ പറയാം. രണ്ടു മുറികളുണ്ട് ഒരു വലിയ ഹാൾ ഉണ്ട്. മാസ്റ്റർ ബെഡ്റൂമിൽ അറ്റാച്ച്ഡ് ബാത്ത് റൂം ആണ്. മെയിൻ ഹാളിനും ഒരു റൂമിനും കോമൺ ബാത്റൂം ഉണ്ട്. പാറയിൽ പണിത ബിൽഡിങ് ആയതിനാൽ റൂമിൽ നല്ല തണുപ്പുണ്ട്. റൂമിൽ വൈഫൈ ഉണ്ട്. രാത്രി ഒമ്പത് മണിയായി രാത്രിയിൽ ഫുഡ് ഞങ്ങൾ പുറത്തു നിന്നാണ് കഴിക്കുന്നത്. പുറത്ത് നല്ല തണുപ്പുണ്ട് 9 ഡിഗ്രി തണുപ്പുണ്ട്. ഫോറസ്റ്റ് ഉള്ള കോട്ടേജ് ആയതിനാൽ രാത്രിയിൽ  ചീവീടുകളുടെ സൗണ്ട് നല്ല തണുത്ത കാറ്റും ഉണ്ട്. പിറ്റേന്ന് കാലത്ത്  ആറുമണിക്ക് ഞാൻ എഴുന്നേറ്റു പുറത്തിറങ്ങി പുറത്തുള്ള കാഴ്ചകൾ കണ്ണിനു കുളിർമ പകരുന്ന കാഴ്ചകൾ ആയിരുന്നു പലതരത്തിലുള്ള കിളി സൗണ്ടും അതുപോലെ നല്ല തണുത്ത കാറ്റും സൂര്യരശ്മികൾ മരച്ചില്ലകൾ ക്കിടയിലൂടെ പൊട്ടി വിടർന്നു വരുന്ന അതിമനോഹരമായ കാഴ്ചകൾ കണ്ണിനു കുളിർമ പകരുന്നു. ഞങ്ങൾ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഹോട്ടലിലേക്ക് പോയി അവിടെ  ബോഫെ സംവിധാനം ആയതിനാൽ എല്ലാ ഫുഡും നമുക്ക് ടെസ്റ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഹോട്ടൽ അടുത്തുതന്നെ സ്വിമ്മിംഗ് പൂളും  അവിടെത്തന്നെ ചിൽഡ്രൻസ് പാർക്ക് ക്യാൻഡിഡ് ലൈറ്റ് ഡിന്നർ പറ്റിയ  ചെറിയ ഹട്ടുകൾ പോലെ ഉണ്ട്. അവിടെനിന്നും ഒരു ഫോറസ്റ്റ് വാക്കിംഗ് തുടങ്ങി കാട്ടിനകത്ത് കൂടി ഒരു ചെറിയ നടത്തണം ഞങ്ങൾ കുറച്ചു ദൂരം നടന്നു ഒരു അരുവിയുടെ അടുത്തെത്തി രാവിലെ ആയതിനാൽ നല്ല തണുത്ത വെള്ളം ആണ്.  അവിടെ നിന്നും ഞങ്ങൾ തിരിച്ചു റൂമിലേക്ക് നടന്നു 11 മണിക്ക് ചെക്കൗട്ട് ചെയ്യേണ്ട ടൈമായി അവിടെ നിന്നും ഞങ്ങൾ മറ്റു കാഴ്ചകളിലേക്ക് ഞങ്ങളുടെ യാത്ര തുടങ്ങി.... 

No comments:

Post a Comment

ബുദ്ധ മൊണാസ്ട്രിയാണ്. 

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പെട്ടെന്നു തോന്നിയൊരു ആഗ്രഹമായിരുന്നു. ഒരു ബുദ്ധ മൊണാസ്ട്രിയാണ് കാണണമെന്നത്. ഗൂഗിൾ നോക്കിയപ്പോൾ. കർണാടകയിൽ ബൈലക്ക...