Saturday, 10 October 2015

കൃഷി തോട്ടങ്ങളുടെ താഴ്വര

#Idukki  #Kuttikkanum  #Ramakkalmedu  #Theni  #Cumbum  #Beautiful  #Kerala  #Tamilnadu

Ramakkalmedu,Cumbum (22 kms)




ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കൽമേട്. മൂന്നാർ-തേക്കടി റൂട്ടിൽ നെടുങ്കണ്ടം നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ്. ഈ പേര് ഉണ്ടയത് ''ശ്രീ രാമൻ സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം'' ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മനോഹരമായ കുന്നുകൾ തോട്ടങ്ങളുടെ കാണാൻ സാദിക്കും.നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്.  തമിഴ്നാടിന്റെ പച്ച വിരിച്ച കൃഷിയിടങ്ങളും കാറ്റാടി പടവും ദൂരകാഴ്ചകളും വളരെ മനോഹരമായ ഒരു കാഴ്ച അനുഭവം പകരുന്നു. ഏറ്റവും കുടുത്തൽ കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത് ഇവിടം ഒന്ന് കണ്ണടച്ചു നിന്നാൽ നമ്മൾ കാറ്റിൽ പറന്നു നടക്കുന്നതു പോലെ തോന്നും. അവിടെ മാറ്റരു കാഴ്ച കേരളത്തിലെ ഏറ്റവും ഉയർന്ന ഇരട്ട-പ്രതിമ ''കുറവൻ, കുറവത്തി'' പ്രതിമ ദൂരകാഴ്ച വളരെ മനോഹരം ആണ് 10 രൂപ പാസ്‌ ഉണ്ട് ഇവിടെ കയറാൻ. മലയിലെ എവിടെ നോക്കിയാലും കാറ്റാടിയന്ത്രങ്ങൾ കാണാൻ സാദിക്കും.നവംബർ മുതൽ ഫെബ്രുവരി വരെ രാമക്കൽമേട് മനോഹരമായ കാഴ്ചകളുടെ ഒരു പറുദീസ തന്നെയാണ് .തേക്കടി നിന്ന് രാമക്കൽമേട്‌
വരെ 35 കിലോമീറ്റർ ആണ്. വിനോദസഞ്ചാര സൗകര്യങ്ങൾക്കായി റസ്റ്റോറന്റ്, ജലവിതരണ പദ്ധതി, കംഫർട്ട് സ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. യാത്രകളെ ഇഷ്ടപ്പെടുന്ന ഏതൊരാളും തീർച്ചയായും പോകേണ്ട ഒരു സ്ഥലം തന്നെയാണ് ഇത്..

രാമക്കൽമേട്‌ നിന്നും കമ്പും വരെ 20 കിലോമീറ്റർ ആണ്.തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ആണ് കമ്പും.തേനി നിന്ന് കൊട്ടാരക്കര ഹൈവേ റോഡു പോയാല സുരുളി വാട്ടർ ഫല്ല്സ് കാണം. അവിടെ പ്രകതിരമനിയമായ കാഴ്ച പകരുന്നു. നിലക്ശം, ചുവന്ന മലയും മണ്ണും, പച്ചപിടിച്ച മരങ്ങളും, പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്.തലതഴുതി നിൽക്കുന്ന സൂര്യകാന്തി പുക്കളെ കാണാൻ വളരെ മനോഹരം ആണ്. ഇവിടെ മാർക്കറ്റ്‌കളിൽ വിലക്കുറവും മരുന്ന് അടിക്കത്ത്തും ആയി പഴങ്ങളും പച്ചകറിളും തുച്ചമായ വിലക്ക് ഇവിടെ നിന്ന് കിട്ടും. അത് പോലെ തന്ന അവിടെ എല്ലാം മുന്തിരി തോട്ടം കാണും ഈച്ചകുതത്ത്തും പുഴുകയറത്തും അയ മുന്തിരി കുലകൾ എല്ലാം വിഷം അടിച്ചു നിർത്തിയിരിക്കുന്നു. കേരളത്തിലെ വരൻ നോക്കി ഇരിക്കുന്ന മുന്തിരി കുലകൾ.... അവസാനും ഇല്ലാത്ത യാത്രകൾ..... 

















Saturday, 25 July 2015

മഞ്ഞിനെ തൊട്ടറിയാൻ ഷിംലയിലേക്ക്

Kayamkulam to delhi to shimla
കായംകുളത് നിന്ന് ഡൽഹി അവിടെ നിന്ന് ഷിംല.

ഈ യാത്ര മാർച്ച്‌ ആയിരുന്നു 2 ആഴ്ചത്തെ യാത്ര ആയിരുന്നു. എല്ലവർക്കും പോകാൻ ഏറ്റവും ആഗ്രഹം ഉള്ള 2 സംസ്ഥാനങ്ങൾ ആണ് ഡൽഹി,ഹിമാചൽ പ്രദേശ്‌ . ഇന്ത്യയിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ്‌ ദില്ലി.പ്രധാനപ്പെട്ട ചക്രവർത്തിമാരുടെ ശവകുടിരങ്ങൾ ദില്ലിയിലുണ്ട്.ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല.ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഡെൽഹിയിൽ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംലക്ക്.ഞാൻ ഡൽഹി എത്തിയപ്പോൾ ആദ്യം പോയത് ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ''ഇന്ത്യ ഗേറ്റ്'' കാണാൻ വേണ്ടി ആണ്. രാത്രിയിൽ കാണാൻ മനോഹരം ആണ്. ഗേറ്റ്.ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം5 മിന്റെ ക്ഷേത്രം ഉള്ളി കായിറിയിരുന്നാൽ മനിസിൽ കുളിർമ അനുഫവ പെടും. അത് പോലെ തന്ന 'മേഹ്രുളി' ഉള്ള ''ഖുത്ബ് മിനാർ'' ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയത് ആണ്. 'ചാന്ദ്നി ചൌക്ക്' ഉള്ള കോട്ട ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ''ചുവപ്പു കോട്ട''.രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ ഈ കോട്ട സ്ഥിതി ചെയ്യുന്നു. ഇവിടെ കയറിയാൽ ഒരു ദിവസം ചുറ്റി ഉണ്ട്.
200 രൂപ ഡൽഹി മെട്രോ കാർഡ്‌ എടുത്തൽ എല്ലായിടവും കറങ്ങൻ സാദിക്കും.ഞങ്ങൾ ഡൽഹി നിന്ന് ഷിംല പോകാൻ തിരുമാനിച്ചു. ഡൽഹി നിന്ന് എപ്പോഴും ഹിമാചൽ ടൂറിസം ബസ്സ് ഉണ്ട്.ഞങ്ങൾ രാത്രി 8 മണിക്ക് ഉള്ള ബസ്സ് പോകാൻ തിരുമാനിച്ചു.ഞങ്ങൾ സിറ്റ് ബുക്ക്‌ ചെയിതു.ഡൽഹി നിന്ന് ഷിംല വരെ 400 രൂപ ബസ്സ് ചാർജ്.രാവിലെ 5 മണിക്ക് അവിടെ എത്തി.റൂം എടുത്തു ഞങ്ങൾ 7 പേരെ ഉണ്ടായിരുന്നു.റൂം വാടക 3500 രൂപ ഒരു ദിവസം.മരവിച്ച ശരിരം ആയി.10 മണിക്ക് കുഫ്രി പോയി. ശിം‌ലയിൽ നിന്ന് 13 കി.മീ ദുരം ഉണ്ട്.മഞ്ഞു മുടിയ മലകൾ,എവിടെ നോക്കിയാലും കോവർ കഴുത കെട്ടി ഇട്ടിരിക്കും ഉണ്ട്.കഴുതയുടെ മുകളിലെ കയറി അവിടെ എത്താൻ ഒരാള്ക്കു 600 രൂപ ചിലവേ വരും.ഷിംലയിലെ രാത്രി ദൃശ്യം വളരെ മനോഹരം ആയ ഒരു കാഴ്ച ആണ്.മഞ്ഞിൽ കളിക്കാത്ത ഒരു ആരും തന്നെ കാണില്ല. ഏതു പ്രായക്കാരും ഇവിടെയെത്തുമ്പോൾ എല്ലാം മതിമറന്ന് പ്രകൃതിയോടിണങ്ങുന്ന കാണാൻ സാധിക്കും. പോകുന്ന വഴികൾ ഒഴികെ എല്ലാം മഞ്ഞിനാൽ മൂടിയത് കാണാൻ സാധിക്കും. അവിടുത്തെ ഭക്ഷണരീതി നൂഡിൽസ് മുട്ട ഓംപ്ലേറ്റ് തണുപ്പത്ത് കഴിക്കാൻ വളരെ രുചികരമായ ഫുഡ് തന്നെയാണ്. ഷിംല രാത്രി കാഴ്ചകൾ വളരെ മനോഹരമായ കാഴ്ചാനുഭവം പകരുന്നു.  ഞങ്ങൾ ഷിംലയിൽ നിന്ന് തിരിച്ചു 'ടോയ് ട്രെയിൽ' കയറി സോലാൻ എത്തി അവിടെ നിന്ന് ചന്ദിഗർഹ് അവിടെ നിന്ന് ഡൽഹി ബസ്സ്കയറി.അങ്ങനെ മുനുന്നിൽ അവസാനീക്കാത്ത യാത്രകൾ.............

my friends
my friends

my friends

my friends

my friends

Lino jacob

Lino jacob

my friends

Lino jacob

Lino jacob

my friends

my friends

my friends

shimla

shimla

shimla

indiagate

red fort

qutab minar

lotus temple

#kayamkulam #delhi #shimla #punjab #chandigarh #andhra pradesh #himachal tourism #kufri shimla
#red fort delhi #lotus temple #qutab minar #delhi metro #The National Zoological Park is a 176-acre zoo near the Old Fort in Delhi #Welcome to Delhi Tourism

Wednesday, 22 July 2015

കെഎസ്ആർടിസി ബസിൽ കാടിനുള്ളിലൂടെ ഒരു യാത്ര

Welcome to Gavi

Gavi is an eco-tourist spot in Kerala 
village in Pathanamthitta district.

പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിക്ക് അവിടെ നിന്ന് പത്തനംതിട്ട ബസ്സ് തിരിച്ചു.
പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി.ഗവി യാത്രയിൽ കാടിനെ തൊട്ടറിയാൻ സാദിക്കും.വനം വകുപ്പിന്റെ ഇക്കോ-ടൂറിസം പദ്ധതി എല്ലാ ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കുന്നു.പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്ക് കെ.എസ്. ആർ.ടി.സി ബസ്സ് സർവ്വീസുണ്ട്. പത്തനംതിട്ട നിന്ന് രാവിലെ 6.30-നും ഉച്ചയ്ക്ക് 12.30-നുമാണ് ഈ സർവ്വീസുകൾ രാവിലെ 6.30 പോകുന്ന ബസ്സ് തിരിച്ചു 1മണിക്ക് കുമളി നിന്ന് പത്തനംതിട്ടയിലെക്ക് ഉണ്ട്. കിലോമീറ്റർ നീളത്തിൽ കാടിന്റെ ഹൃദയത്തിലൂടെയുള്ള യത്ര ആണ്. പത്തനംതിട്ടയിൽ നിന്ന് ഗവിക്ക്യാ 5,6 മണിക്കുറെ ബസ്സ് യാത്ര ഉണ്ട്. കാടു ചുറ്റി കാണാൻ ഒരാളെക്ക് 350 രൂപ ചിലവ് വരും.ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്.പലയിടത് കാട്ടു മൃഗങ്ങളെ കാണാൻ കഴിയും കാട്ടാനകളെ , കാട്ടുപോത്തുകളെ പലതരത്തിലെ ഉള്ള പക്ഷികളെയും കാണാൻ സദിക്കും ഇതിനു പുറമേ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്.കാടു വെട്ടിയുള്ള യാത്രയിൽ ബസ്സ്കരോടെ ഒപ്പം ഞങ്ങൾ കുടി റോഡിലെ ചെറു ചില്ലകളെ റോഡിനിന്ന് എടുത്തു കളയാൻ എല്ലാവരും സഹായിക്കും ബസ്സ് യത്ര ഒരു അട്വെന്ൻചർ യത്ര ആയിരുന്നു. പക്ഷിനിരീക്ഷകർക്കും പ്രകൃതിസ്നേഹികളെക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി.
From Pathanamthitta to Kumily via Gavi :

Schedule 1:

06.30 AM : Pathanamthitta
11.00 AM : Gavi
12.30 PM : Kumily

Schedule 2:
12.30 PM : Pathanamthitta
05.00 PM : Gavi
06.30 PM : Kumily

From Kumily to Pathanamthitta via Gavi :

Schedule 1:
05.45 AM : Kumily
07.00 AM : Gavi
11.30 AM : Pathanamthitta 

Schedule 2:
01.20 PM : Kumily
02.30 PM : Gavi
07.00 PM : Pathanamthitta












ബുദ്ധ മൊണാസ്ട്രിയാണ്. 

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പെട്ടെന്നു തോന്നിയൊരു ആഗ്രഹമായിരുന്നു. ഒരു ബുദ്ധ മൊണാസ്ട്രിയാണ് കാണണമെന്നത്. ഗൂഗിൾ നോക്കിയപ്പോൾ. കർണാടകയിൽ ബൈലക്ക...