Saturday 4 September 2021

ബുദ്ധ മൊണാസ്ട്രിയാണ്. 

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പെട്ടെന്നു തോന്നിയൊരു ആഗ്രഹമായിരുന്നു. ഒരു ബുദ്ധ മൊണാസ്ട്രിയാണ് കാണണമെന്നത്. ഗൂഗിൾ നോക്കിയപ്പോൾ. കർണാടകയിൽ ബൈലക്കുപ്പയിൽ
എന്ന സ്ഥലത്ത് ഒരു മൊണാസ്ട്രി ഉണ്ടെന്നറിഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് ട്രെയിനിലും ബസിലും ആയി അവിടേക്ക് യാത്രതിരിച്ചു. ഒറ്റയ്ക്ക് ഇതു പോലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നത് മനസ്സിൽ മായാത്ത ഒരനുഭവം തന്നെയാണ്.
മൈസൂരിൽ നിന്ന് 87 കിലോമീറ്റർ അകലെ, സുവർണ്ണ ക്ഷേത്രം  ബൈലക്കുപ്പയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ബുദ്ധ മൊണാസ്ട്രിയാണ്.  ധർമ്മശാല കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടിബറ്റൻ ജനവാസ കേന്ദ്രമാണ് ബൈലക്കുപ്പ്.  കൂർഗിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ ബുദ്ധവിഹാരം. മൊണാസ്ട്രിയാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണം.  ഗോൾഡൻ ടെമ്പിൾ എന്ന് പ്രസിദ്ധമായി അറിയപ്പെടുന്ന ഈ മൊണാസ്ട്രിയ 1963 -ൽ ആണ് സ്ഥാപിച്ചത്. 

സുവർണ്ണ ക്ഷേത്ര സമുച്ചയം വളരെ വലുതാണ്, അതിൽ 40 അടി ഉയരമുള്ള ഗുരു പത്മസംഭവ (ഗുരു റിൻപോച്ചെ എന്നും അറിയപ്പെടുന്നു), ബുദ്ധ ശാക്യമുനി, അമിതായുസ് എന്നിവരുടെ സ്വർണ്ണനിറമുള്ള ചിത്രങ്ങൾ ഉണ്ട്.  ക്ഷേത്രഗോപുരം വളരെ അലങ്കാരമാണ്.  പുറം ഭിത്തികൾ വലിയ വർണ്ണാഭമായ ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.  ചുവപ്പ് നിറമുള്ള വാതിലുകൾക്ക് വലിയ സ്വർണ്ണ മുട്ടുകളും കട്ടിയുള്ള കയറും തൂക്കിയിട്ടിരിക്കുന്നു.  ടിബറ്റൻ ബുദ്ധമത പുരാണങ്ങളിൽ നിന്നുള്ള ദേവന്മാരെയും അസുരന്മാരെയും ചിത്രീകരിക്കുന്ന വർണ്ണാഭമായ പെയിന്റിംഗുകൾ ചുവരുകളിൽ അലങ്കരിച്ചിരിക്കുന്നു.വിദേശത്തുനിന്നും ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നു. നൂറുകണക്കിന് ബുദ്ധ സന്യാസിമാർ മതപരമായ ആചാരങ്ങൾ ചെയ്യുന്നതും ഉറക്കെ പ്രാർത്ഥിക്കുന്നതും കാണുന്നത് ഒരു ആവേശകരമായ കാഴ്ചയാണ്.
ഈ സ്ഥലം ശാന്തവും ഗംഭീരവുമായ കാഴ്ചയാണ്, ചുറ്റുമുള്ള പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.  

സമയം: 9 AM - 6 PM, പ്രാർത്ഥന 1 PM- ന് ആണ്, പ്രാർത്ഥന കാണുന്നത് ഒരു അത്ഭുതകരമായ അനുഭവമാണ്.

Tuesday 10 August 2021

കേരളത്തിലെ കൊച്ച് തമിഴ്നാട്

ഓരോ യാത്രകളും കാഴ്ചാനുഭവങ്ങളും അറിവുകളും പകർന്നുതരുന്നു. എനിക്കൊപ്പം അരുൺ, സൂരജ് എന്നീ സുഹൃത്തുക്കളും കൂടിയാണ് ഈ യാത്ര ആരംഭിച്ചത്. എല്ലാ യാത്രകളും പോലെ വലിയ പ്ലാനുകൾ ഒന്നുമില്ലാതെ ആണ് യാത്ര തുടങ്ങിയത്. കേരളത്തിൻറെ കൊച്ചു തമിഴ്നാട് എന്നറിയപ്പെടുന്ന വട്ടവടയിലേക്കാണ് ഞങ്ങളുടെ യാത്ര. ഞാൻ വട്ടവടയിൽ മൂന്നു വർഷങ്ങൾക്ക് മുമ്പ് പോയിരുന്നു. അന്ന് അവിടെ വിളവെടുപ്പു കഴിഞ്ഞ ടൈം ആയിരുന്നു. അന്ന് മലകളിൽ തട്ടു തിരിച്ചിട്ടുള്ള കൃഷിയിടങ്ങളിൽ വിളയുന്നത് എന്താണെന്നോ ഒന്നും അറിയാൻ സാധിച്ചില്ല. ഈ യാത്രയിൽ അവിടുത്തെ കൃഷികൾ കാണുവാൻ കഴിഞ്ഞു. ഓണം സീസണിലാണ് വട്ടവടയിൽ കൂടുതലായി വിളവെടുപ്പ് നടക്കുന്നത്. മഴ യാത്രയിലെ മെയിൻ വില്ലൻ ആയിരുന്നെങ്കിലും യാത്ര കാറിൽ ആയതുകൊണ്ട് വലുതായി ബാധിച്ചില്ല.

വട്ടവടയിലേക്ക് ട്രാവൽ ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയേ അവിടെ കയറുവാൻ സാധിക്കുകയുള്ളൂ. അഞ്ചര ആറുമണിക്ക് ചെക്ക്പോസ്റ്റിൽ എത്തുന്നവരിൽ വട്ടവടയിൽ സ്റ്റേ ഉള്ളവരെ മാത്രമേ അവർ കയറ്റി വിടുകയുള്ളൂ. ഈ കൊറോനയുടെ പ്രശ്നങ്ങൾ നിലനിൽക്കുന്നതുകൊണ്ട്  വാക്സിൻ എടുത്തിട്ടുണ്ടോ, ആർ ടി പി സി ആർ ടെസ്റ്റ് എടുത്തിട്ടുണ്ടോ എന്നല്ലാം ചോദിക്കുന്നുണ്ട്. അതിൻറെ പ്രിൻറ് കയ്യിൽ കരുതുന്നത് നല്ലതായിരിക്കും. അവിടെ നമ്മുടെ വണ്ടി നമ്പർ അവർ എഴുതി വയ്ക്കുന്നുണ്ട്. ചെക്ക്പോസ്റ്റ് കഴിഞ്ഞു അഞ്ചാറു കിലോമീറ്റർ കാട്ടിലൂടെയാണ് യാത്ര. യാത്രയിൽ വാഹനങ്ങൾ കാടിനുള്ളിൽ നിർത്തുവാൻ പാടുള്ളതല്ല. പോകുന്ന വഴികളിലെല്ലാം ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കാടിനുള്ളിലൂടെ യാത്രയിൽ കാട്ടുപോത്തുകൾ മൈതാനങ്ങളിൽ പുല്ലു മേയുന്നത് കാണാൻ സാധിക്കും. പോകുന്ന ടാറിട്ട റോഡുകൾ അത്രയ്ക്ക് മോശം ഒന്നുമല്ല. യാത്രകൾക്കു പ്രശ്നമൊന്നുമില്ല. എങ്കിലും അവിടെ ടൂറിസം വികസനത്തിനുവേണ്ടി റോഡിന് സൈഡിൽ നിൽക്കുന്ന വലിയ മരങ്ങൾ വെട്ടി മാറ്റുന്നതും വലിയ ലോറികളിൽ തടികൾ കൊണ്ടുപോകുന്നതും കാരണം റോഡിൽ ചെളി കൂടുതലായതിനാൽ, ബൈക്ക് യാത്രികർ അൽപം ബുദ്ധിമുട്ടേണ്ടിവരും.
വട്ടവടയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മൂന്നാറിൽ നിന്നും വട്ടവട വരെയും അവിടുന്ന് തിരിച്ച് മൂന്നാർ വരെയും ഉള്ള പെട്രോൾ വാഹനത്തിൽ അടിച്ചിടുന്നത് നല്ലതാണ്. 

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക്  കുടിയേറിയവരാണ് വട്ടവട നിവാസികൾ. ഇവിടുത്തെ ആളുകൾ ഇപ്പോഴും തമിഴ് സംസ്കാരമാണ് പിന്തുടരുന്നത്. തമിഴും മലയാളവും ചേർത്ത് ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്. വട്ടവട നിവാസികൾക്ക് താമസസ്ഥലത്തിനടുത്തായി കൃഷിയിടങ്ങളും ഉണ്ട്. കൊടുമുടികളും, പാറകളും, കുന്നുകളും, താഴ്വരകളും ചെറിയ സമതലങ്ങളും നിറഞ്ഞതാണ് വട്ടവടയുടെ ഭൂപ്രകൃതി. ഇവിടുത്തെ പ്രധാന കൃഷികൾ ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, വെളുത്തുള്ളി തുടങ്ങിയവയാണ്. വട്ടവടയിലെ ഏത് വീടുകളിൽ ചെന്നാലും സ്ട്രോബറി ജാം, സ്ട്രോബറി ജ്യൂസ് , മായം കലരാത്ത ഉൽപ്പന്നങ്ങൾ എല്ലാം അവിടെ വരുന്ന സഞ്ചാരികൾക്ക് വാങ്ങാൻ സാധിക്കുന്നതാണ്. വട്ടവടയിൽ സ്റ്റോബറി കൃഷി ചെയ്യുന്നത് ടൂറിസ്റ്റുകളെയും ആകർഷിക്കുന്നു.

 ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണ്ടിയാണ്. വട്ടവട നിവാസികൾ നിഷ്കളങ്കമായ മനസ്സുകൾക്ക് ഉടമകളാണ്. അവിടേക്കുള്ള എൻറെ രണ്ട് യാത്രകളിൽ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യമാണത്. പച്ചക്കറികൾ വാങ്ങുവാൻ ഞങ്ങൾ അവിടുത്തെ വീടുകളിൽ ചെല്ലുമ്പോഴേക്കും വീട്ടുകാർ നമുക്ക് ചായ ഇട്ടു തരികയും കഴിക്കാൻ ഫുഡ് തരികയും ചെയ്യും. അവിടുത്തെ ജനങ്ങൾ എല്ലാം ഇതേ സ്വീകരണക്ഷമത പുലർത്തുന്നവരാണ്.


വട്ടവടയിലെ പല വീടുകളും പണിതിരിക്കുന്നത് കമ്പുകൾ അടുക്കി അതിൽ ചെറിയ കട്ടകൾ നിറച്ച് മണ്ണുപൊത്തി , ചാണകം മെഴുകിയാണ്. ഓരോ വീടിനും പല നിറങ്ങളാണ്. പച്ചവിരിച്ച വട്ടവടയിലെ ഈ വീടുകളുടെ കാഴ്ച അതിമനോഹരമാണ്. വട്ടവടയുടെ എല്ലാ സൗന്ദര്യവും ആസ്വദിക്കാൻ പറ്റിയ ഒരിടം തന്നെയായിരുന്നു ഞങ്ങൾ ബുക്ക് ചെയ്തോ മണ്ണുകൊണ്ടുള്ള വീട്. മലയുടെ മുകളിലെ വീട്ടിലിരുന്നാൽ താഴെ പച്ചവിരിച്ച വട്ടവടയുടെ കൃഷിയിടങ്ങൾ, പലനിറങ്ങളിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെറിയ ചെറിയ വീടുകൾ,തുടങ്ങിയ കാഴ്ചകൾ എല്ലാം തന്നെ കണ്ണിനു കുളിർമ പകരുന്നു. 

ഞങ്ങൾക്ക് താമസം ഒരുക്കിയത് ഗണേഷേട്ടനും ബാലുചേട്ടനും കൂടി ആണ്. ബാലു ചേട്ടൻ വളരെ രുചികരമായ ഭക്ഷണമാണ് ഞങ്ങൾക്കായി പാചകം ചെയ്തുതന്നത്. ഒരു ദിവസമേ ഞങ്ങൾ സ്റ്റേചെയ്തു ഉള്ളൂ എങ്കിലും സ്വന്തം വീട്ടിലെ പോലുള്ള സ്നേഹവും സഹകരണമാണ് അവരിൽ നിന്നും കിട്ടിയത്. വട്ടവടയിൽ കനത്ത മഴ കാരണം ഞങ്ങൾക്ക് മറ്റു കാഴ്ചകളിലേക്ക് പോവാൻ അധികം സാധിച്ചില്ല എങ്കിലും മനസ്സിൽ നിന്നും മായാത്ത കാഴ്ച അനുഭവങ്ങളുമായി ഞങ്ങൾ യാത്ര തുടർന്നു........... 


ദൂരം-മാങ്കാംകുഴി to വട്ടവട- 220Km, 6Hr 15Min  

റൂട്ട് :- മാവേലിക്കര - തിരുവല്ല - പുതുപ്പള്ളി - ഏറ്റുമാനൂർ - പാലാ - തൊടുപുഴ - നേര്യമംഗലം - അടിമാലി - മൂന്നാർ - മാട്ടുപ്പെട്ടി ഡാം - കുണ്ടള ഡാം - ടോപ്പ് സ്റ്റേഷൻ - പാമ്പാടുംഷോല നാഷണൽ പാർക്ക് - കൊവിലൂർ - വട്ടവട.

Thursday 25 March 2021

മൂന്നാറിലെ കാടിനുള്ളിലെ താമസം

മൂന്നാറിലെ കാടിനുള്ളിലെ താമസം

ഞങ്ങളുടെ മൂന്നാറിലേക്കുള്ള ഈ യാത്ര ഫെബ്രുവരി ആദ്യം ആയിരുന്നു.
ഓൺലൈനിലും അതുപോലെതന്നെ സോഷ്യൽ മീഡിയ അവിടത്തെ തണുപ്പ്  സീറോ ഡിഗ്രി ആണെന്ന് കണ്ടാണ് പോയത്. മാവേലിക്കരയിൽ നിന്നും ഞങ്ങൾ മൂന്നാറിലേക്ക് ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഞങ്ങൾ ഒരു കാറിൽ ഒരു ബൈക്കിലാണ് യാത്ര തുടങ്ങിയത് ഞങ്ങൾ ഏഴു പേർ ഉണ്ടായിരുന്നു. മാവേലിക്കരയിൽ നിന്നും 173 കിലോമീറ്റർ ഉണ്ടായിരുന്നു മൂന്നാർ വരെ. എന്റെ എല്ലാ യാത്രകളിലും ഞാൻ ബൈക്കിലാണ് പോകാറുള്ളത്. അതുപോലെ ഈ യാത്രയിലും ഞാൻ ബൈക്കിൽ തന്നെയാണ് യാത്ര ആരംഭിച്ചത്. എന്റെ ക്യാമറക്കണ്ണിലൂടെ ചിത്രങ്ങൾ പതിക്കാനും വീഡിയോ ഷൂട്ട് ചെയ്യാനും ഏറ്റവും നല്ലത് ബൈക്ക് യാത്ര തന്നെയാണ്. മൂന്നാറിലേക്കുള്ള എൻ്റെ നാലാമത്തെ യാത്രയാണിത് എൻ്റെ ഓരോ യാത്രയിലും പുതിയ കാഴ്ചകളിലേക്ക് ഞാൻ പോകുന്നത്. യാത്രയിൽ പല കാഴ്ചകൾ  കൺമുന്നിലൂടെ കടന്നു പോകുന്നു വളരെ മനോഹരമായ പച്ചവിരിച്ച തേയിലത്തോട്ടങ്ങൾ, മലകൾ കണ്ണിനു കുളിർമയേകുന്ന പല കാഴ്ചകൾ കൺമുന്നിലൂടെ കടന്നു പോകുന്നു. ഓരോ ഹെയർപിൻ വളവുകൾ കടന്നുപോകുമ്പോഴും കാഴ്ചയുടെ മനോഹാരിത കൂടി കൂടി വരുന്നു. ഞങ്ങൾ ഹെയർപിൻ വളവുകളും മലകളും കിടന്നു മൂന്നാറിലെത്തി രാവിലെ പത്തുമണിക്ക് മാവേലിക്കരയിൽ നിന്നും തിരിച്ച യാത്രയാണ്. സമയം നാലു മണിയായി ഞങ്ങൾ മൂന്നാറിൽ ഉള്ള "എലിക്സർ ഹിൽസ്" ഹോട്ടലിൽ ഓൺലൈനിൽ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവിടെ ചെക്കിങ് ചെയ്യേണ്ട സമയം രണ്ടു മണിക്ക് ആയിരുന്നു. കെഎസ്ആർടിസി ബസ്റ്റാൻഡ് ഓപ്പോസിറ്റ് ഉള്ള മാൻകുളം റോഡിൽകൂടി 11 കിലോമീറ്ററാണ് പുളിമൂട്ടിൽ എസ്റ്റേറ്റിലേക്ക് ഉള്ളത്. ലക്ഷ്മി ടി എസ്റ്റേറ്റ് അടുത്താണ്  ഈ യാത്രയിലും വളരെ മനോഹരമായ കാഴ്ചകൾ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യുന്നവരുടെ വീടുകളും ചെറു അരുവികളും തേയിലത്തോട്ടങ്ങളും കൺമുന്നിലൂടെ കടന്നു പോകുന്നു. ഞങ്ങൾ രാത്രിയിൽ ഫോറസ്റ്റ് ഉള്ളിലുള്ള ഒരു കോട്ടേജിൽ ആണ് താമസിക്കുന്നത്. ഞങ്ങൾ ഹോട്ടലിൽ എത്തി  ഫോമുകൾ ഫിൽ ചെയ്തു കൊടുത്തു. പെയ്മെൻറ് ചെയ്തു  10500 രൂപയെ വാങ്ങി ഉള്ളൂ. എക്സ്ട്രാ 1 ബെഡ് കൂടിയുണ്ടായിരുന്നു അതിന് 1000 കൂടിയായി. അതുപോലെതന്നെ ബ്രേക്ഫാസ്റ്റിന് പെർ ഹെഡ് 750 രൂപയാണ്.  ഓഫ് സീസൺ ആയതിനാൽ റേറ്റ് കുറവുണ്ടായിരുന്നു. കൊറോണ ആയതിനാൽ ടെമ്പറേച്ചർ ചെക്ക് ചെയ്തു എല്ലാം പൂർത്തിയായി. ഈ ഹോട്ടലിൽ പല ബിൽഡിങ്ങുകൾ ഉണ്ട് സിംഗിൾ ബെഡ്റൂം അവൈലബിൾ ആണ്. 3500 രൂപ മുതൽ മുകളിലോട്ട് പല റേറ്റ്കളും ഉണ്ട്.
ഈ ഹോട്ടലിൽ കൂടുതലായി
ഹണിമൂൺ ആഘോഷിക്കാൻ വരുന്ന കപ്പിൾസ് ആണ്. കൂടുതലായി കാണുന്നത് ഹോട്ടലിൽ നിന്നും ഞങ്ങൾ കോട്ടേജിലേക്ക്  പോയി ഞങ്ങൾ താമസിക്കുന്നത് ഫോർസ്റ്റാർ കോട്ടേജിൽ ആയിരുന്നു. കാടിനുള്ളിൽ ഒരു വീട് എന്നുതന്നെ പറയാം. രണ്ടു മുറികളുണ്ട് ഒരു വലിയ ഹാൾ ഉണ്ട്. മാസ്റ്റർ ബെഡ്റൂമിൽ അറ്റാച്ച്ഡ് ബാത്ത് റൂം ആണ്. മെയിൻ ഹാളിനും ഒരു റൂമിനും കോമൺ ബാത്റൂം ഉണ്ട്. പാറയിൽ പണിത ബിൽഡിങ് ആയതിനാൽ റൂമിൽ നല്ല തണുപ്പുണ്ട്. റൂമിൽ വൈഫൈ ഉണ്ട്. രാത്രി ഒമ്പത് മണിയായി രാത്രിയിൽ ഫുഡ് ഞങ്ങൾ പുറത്തു നിന്നാണ് കഴിക്കുന്നത്. പുറത്ത് നല്ല തണുപ്പുണ്ട് 9 ഡിഗ്രി തണുപ്പുണ്ട്. ഫോറസ്റ്റ് ഉള്ള കോട്ടേജ് ആയതിനാൽ രാത്രിയിൽ  ചീവീടുകളുടെ സൗണ്ട് നല്ല തണുത്ത കാറ്റും ഉണ്ട്. പിറ്റേന്ന് കാലത്ത്  ആറുമണിക്ക് ഞാൻ എഴുന്നേറ്റു പുറത്തിറങ്ങി പുറത്തുള്ള കാഴ്ചകൾ കണ്ണിനു കുളിർമ പകരുന്ന കാഴ്ചകൾ ആയിരുന്നു പലതരത്തിലുള്ള കിളി സൗണ്ടും അതുപോലെ നല്ല തണുത്ത കാറ്റും സൂര്യരശ്മികൾ മരച്ചില്ലകൾ ക്കിടയിലൂടെ പൊട്ടി വിടർന്നു വരുന്ന അതിമനോഹരമായ കാഴ്ചകൾ കണ്ണിനു കുളിർമ പകരുന്നു. ഞങ്ങൾ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഹോട്ടലിലേക്ക് പോയി അവിടെ  ബോഫെ സംവിധാനം ആയതിനാൽ എല്ലാ ഫുഡും നമുക്ക് ടെസ്റ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഹോട്ടൽ അടുത്തുതന്നെ സ്വിമ്മിംഗ് പൂളും  അവിടെത്തന്നെ ചിൽഡ്രൻസ് പാർക്ക് ക്യാൻഡിഡ് ലൈറ്റ് ഡിന്നർ പറ്റിയ  ചെറിയ ഹട്ടുകൾ പോലെ ഉണ്ട്. അവിടെനിന്നും ഒരു ഫോറസ്റ്റ് വാക്കിംഗ് തുടങ്ങി കാട്ടിനകത്ത് കൂടി ഒരു ചെറിയ നടത്തണം ഞങ്ങൾ കുറച്ചു ദൂരം നടന്നു ഒരു അരുവിയുടെ അടുത്തെത്തി രാവിലെ ആയതിനാൽ നല്ല തണുത്ത വെള്ളം ആണ്.  അവിടെ നിന്നും ഞങ്ങൾ തിരിച്ചു റൂമിലേക്ക് നടന്നു 11 മണിക്ക് ചെക്കൗട്ട് ചെയ്യേണ്ട ടൈമായി അവിടെ നിന്നും ഞങ്ങൾ മറ്റു കാഴ്ചകളിലേക്ക് ഞങ്ങളുടെ യാത്ര തുടങ്ങി.... 

Monday 16 April 2018

ബ്രെമേർ,പൊൻമുടി Braemore,Ponmudi

Braemore,Ponmudi

ബ്രെമേർ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ വാമപുരംപുരം ബ്ലോക്കിലെ ഒരു ചെറുഗ്രാമം ബ്രെമേർ .
തണ്ണൂർ പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. തിരുവനന്തപുരം ജില്ലയുടെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു.
നെടുമങ്ങാട്, ആറ്റിങ്ങൽ, തിരുവനന്തപുരം, വർക്കല എന്നിവ ബ്രേമോറിലേയ്ക്ക് അടുത്തുള്ള നഗരങ്ങളാണ്.
കൊല്ലം ജില്ലയുടെ അതിർത്തിയിലാണ് ഈ സ്ഥലം. കൊല്ലം ജില്ല ചടയമംഗലം ഈ പ്രദേശത്തേക്ക് നോർത്ത് സ്ഥിതി ചെയ്യുന്നു.
തിരുവനന്തപുരത്തുനിന്നും 60 K.M ആണ്. കെ.എസ്.ആർ.ടി.സി ബസ്സും തിരുവനന്തപുരത്തുനിന്ന് ബ്രിമൂർ എസ്റ്റേറ്റിനു മുന്നിൽ എത്തുന്നു.
രാവിലെ 6 മണി വരെ ആരംഭിക്കുന്ന ആദ്യ ബസ് രാവിലെ 7.30 ന് ബ്രഹ്മോറിൽ എത്തും.
ഇവിടെ രാവിലെ 8AM മുതൽ 5.30PM പ്രവേശന സമയം.ആളുകൾ ബൈക്കുലും  കാറിലും ഇവിടെ എത്തുന്നു
ആദ്യ ചെക്ക്പോസ്റ്റ പാലോഡിലെ മാങ്കയം ഇക്കോ ടൂറിസം സോൺ ഓഫീസ് ആണ്. ചെക്ക്പോസ്റ്റിൽ പ്രവേശനത്തിനായി
ഒരു വ്യക്തിക്ക് 30 രൂപയും,ക്യാമറക്കു 25 രൂപയും ആണ് .  ബൈക്ക് ,കാർ 15 ,30 രൂപയും വിതം ആണ്.
ഇക്കോ ടൂറിസം പ്രോജക്ടിന്റെ ഭാഗമാണ് . ബ്രിട്ടീഷുകാർ സ്ഥാപിച്ച ബ്രിമോറിൽ ഒരു തേയിലത്തോട്ടം ഉണ്ട്. 1880-കളിൽ
ബ്രിട്ടീഷുകാർ സ്ഥാപിച്ച തേയില, റബ്ബർ, കാപ്പി, സുഗന്ധദ്രവ്യ തോട്ടങ്ങൾ സ്ഥാപിച്ച എന്നിവയാണ്.ബ്രിമ്മോറിനു
ബ്രിട്ടീഷുകാർ സ്കോട്ട്ലൻഡിലെ സ്ഥലത്തിന്  ബ്രിട്ടീഷ് പേര് നൽകിയത്.
വെള്ളച്ചാട്ടങ്ങൾ ഇവിടെ ആസ്വദിക്കാം. ഇപ്പോൾ ജലനിരപ്പ് കുറവാണെങ്കിലും വെള്ളത്തിന്റെ തണുപ്പ് ആസ്വദിക്കാൻ
ബ്രെമേർ പോകുന്നവർ ഒരു തോർത്തു,ഷോട്സ് കരുതുന്നത് നല്ലതു ആണ്.കുളിക്കാൻ തണുപ്പ് ആസ്വദിക്കാൻ സാദിക്കും.
ഇവിടെ നിന്ന് നിയന്ത്രിത പ്രദേശം നോ ഹോൺ , നോ  ആൽക്കഹോൾ , നോ പ്ലാസ്റ്റിക് സോൺ പ്രൊഹിബിറ്റഡ് ആണ്.
റിസോർട് എല്ലാം ഇവിടെ ഉണ്ട്. ഒരു ഡീലക്സ് റൂമിനായി പ്രതിദിനം 2000 രൂപ. നിങ്ങൾ അവരുടെ കാന്റീനുകളിൽ നിന്ന് ഭക്ഷണം
കഴിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ മുൻകൂട്ടി അറിയിക്കേണ്ടത് ചെറിയ "നാടൻ കാന്റീനിൽ"  വെജിറ്റേറിയൻ ഭക്ഷണവും നൽകുന്നു.
വെള്ളച്ചാട്ടത്തിനടുത്തുള്ള വനങ്ങളും പക്ഷികളും മറ്റ് സസ്യജാലങ്ങളും ജന്തുജാലങ്ങളും കാണാൻ പറ്റിയ സ്ഥലമാണ്.
900 ഏക്കർ സ്ഥലത്ത് 50 ഓളം വെള്ളച്ചാട്ടങ്ങളുണ്ട്.അപ്പർ ജലം, അനഥേറി ഫാൾസ്, റോക്ക് ഗാർഡൻ ഫാൾസ് എന്നിവയുണ്ട്
റബ്ബർ, കാപ്പി, സുഗന്ധദ്രവ്യങ്ങൾ , താഴ്വരകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ, കാടുകൾ ,അരുവി പാറ കൂട്ടം എന്നിവയെല്ലാം
ചേർന്നാണ് ബ്രഹ്മോർ നിങ്ങളെ ആകർഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ട്രെക്കിങ്ങ് കേന്ദ്രങ്ങളിലൊന്നാണ് ഇത്.
പൊൻമുടി ഇവിടെ നിന്ന് ഒന്നര മണിക്കൂർ ട്രെക്കിങ്ങ് ദൂരം മാത്രമാണ്. വരയാട് കുന്നുവിലേക്ക് 4 മണിക്കൂർ ട്രക്കിങ് പാതയാണ് കൂടുതൽ
ആവേശകരമായ ട്രെക്കിങ്ങ് പാത.നിരവധി അരുവികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് അനുഗ്രഹീതമാണ്.
ബ്രിമ്മോറിൽ നിന്ന് പൊൻമുടിയിലെക്കു ട്രെക്കിങ്ങ് പാത ഉണ്ട്. ഈ ട്രക്കിന് വനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
വനയാത്രയിലൂടെ, ബ്രെമേർ ചുറ്റുപാടിൽ പ്രകൃതിയുടെ  ആസ്വദിക്കാൻ കഴിയും.ഇപ്പോൾ കാലാവസ്ഥ ചെറിയ ചുടു ഉണ്ട് അത് യാത്രക്ക് ഒരു തടസംകുനില്ല.
ബ്രെമോറെ നിന്ന് പൊന്മുടിക്ക് 40 K.M ബ്രെമോർ റോഡ് നല്ല റോഡ് ആയതിനാൽ യാത്ര സുഖകാരം ആണ്.
ബ്രെമേർ പോകുന്ന വഴിക്കു പൈൻ ഫോറെസ്റ് കാണാൻ സാദിക്കും വളരെ മനോഹരമായ ഫോട്ടോ എടുക്കാൻ .
ബ്രെമോർ യാത്രക്കാർക്ക്  ഒരുനല്ല യാത്ര അനുഭവം നൽകുന്നു.

പൊൻമുടി

തിരുവനന്തപുരത്ത് നിന്ന് 61 കി. മീ. അകലെയുള്ള പൊൻമുടി സ്ഥിതിചെയുന്നതു.സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം നഗരത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണിത്.പൊൻമുടി (മലയാളത്തിൽ ഗോൾഡൻ പീക്ക് എന്നാണ് അർത്ഥം)
ഗോൾഡൻ പീക്ക് എന്നറിയപ്പെടുന്ന ഈ പൊൻമുടി ചുറ്റുപാടിൽ സുന്ദരമായ മലകൾ, സുഗന്ധദ്രവ്യ തോട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ, നീരുറവകൾ,
പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങൾ, അരുവി എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ട്രക്കിങ്, പക്ഷി നിരീക്ഷണം,  എന്നിവയിൽ താൽപര്യമുള്ള
സഞ്ചാരികൾ ഇവിടേയ്ക്ക് ആളുകൾ എത്തുന്നു.യാത്രയിൽ അപൂർവമായ പക്ഷിജീവിതവും നിരവധി അപൂർവ്വങ്ങളായ സസ്യജന്തുജാലങ്ങളും ഇവിടെയുണ്ട്.
പർവതങ്ങളായ പൂക്കൾ, വൈൽഡ് ഓർക്കിഡുകൾ,  ചിത്രശലഭങ്ങളും ഇവിടെയുണ്ട്.പൊൻമുടിയെ ചുറ്റു അനേകം വന്യജീവി സങ്കേതങ്ങളും സംരക്ഷിത വനങ്ങളും ഉണ്ട്.
പെപ്പാറ വന്യജീവി സങ്കേതം, എക്കോ പോയിന്റ്, ട്രെക്കിങ്ങ് സ്പോട്ടുകൾ എന്നിവയാണ് പൊൻമുടിയുടെ പ്രധാന ആകർഷണം.  പൊൻമുടിയിൽ സാഹസികട്രെക്കിംഗും,
കാൽനടയാത്രയും ഏർപ്പെടാൻ പറ്റിയ സമയമാണ് ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ. തമ്പാനൂർ ബസ് സ്റ്റാൻഡിൽ പൊൻമുടിയ്ക്ക് 
രണ്ട് ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട ഹൈവേയിലൂടെ പൊൻമുടിയിൽ എത്താം.
രാവിലെ 6.30AM മണി വരെ ആരംഭിക്കുന്ന ആദ്യ ബസ് രാവിലെ 8.00AM ന് പൊൻമുടി എത്തും 22 ഹെയർപിൻ മടക്കുകൾ ഉണ്ട് .
ഇപ്പോൾ പൊൻമുടിയിൽ തിരക്കേറിയത് ധരാളം ആളുകളെ ഇവിടെ എത്തിച്ചുരുണ്ട്. ഒരു ദിവസം കൊണ്ട്  പോയി കണ്ടു വരാൻ പറ്റിയ ഇടം
പൊൻമുടിയിൽ പോകുന്നവർ ബ്രെമേർ പോയി കാണാൻ പറ്റിയ ഇടം. ടൂറിസ്റ്റ് ആകർഷണങ്ങൾ ,സ്പൈസ് തോട്ടങ്ങൾ,തേയിലത്തോട്ടങ്ങൾ
,എക്കോ പോയിന്റ്,അഗസ്ത്യകൂടം കൊടുമുടി,ആറന്മുള ക്ഷേത്രം,ഗോൾഡൻ വാലി,ഡീർപാർക്ക്,മീൻമുട്ടി വെള്ളച്ചാട്ടം,പൊൻമുടി ക്രെസ്റ്റ്
പൊൻമുടിയിലേക്കുള്ള വഴിയിലാണ് കല്ലാർ സ്ഥിതി ചെയ്യുന്നത്. മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കും ആളുകൾ എത്തിച്ചേരുന്നു.
കല്ലാർ മെയിൻ റോഡിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം.മനോഹരമായ നദി  ഇവിടെ കാണാം.
കല്ലാർ വനത്തിനുള്ളിൽ രണ്ട് കിലോമീറ്റർ, ബോണക്കാട് തേയിലത്തോട്ടങ്ങൾ, പെപ്പാറ ഡാം വന്യജീവി സങ്കേതം തുടങ്ങിയവ.
ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി സംരക്ഷണ മേഖല ഏകദേശം 1700 ചതുരശ്ര കിലോമീറ്ററാണ് ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നത്.
പേപ്പാറ, ഷെണ്ടൂമെ, നെയ്യാർ വന്യജീവി സങ്കേതങ്ങൾ എന്നിവ ഉൾപ്പെടുന്ന വനമേഖല ഉൾക്കൊള്ളുന്നു.അച്ചൻകോവിൽ, കോന്നി, പുനലൂർ, തെനാമല,
അഗസ്റ്റൃനം , തിരുവനന്തപുരം ഡിവിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.1938 ലാണ് വന്യജീവി സങ്കേതം നിലവിൽ വന്നത്.
ചെക്ക്പോസ്റ്റിൽ പ്രവേശനത്തിനായി ഒരു വ്യക്തിക്ക് 30 രൂപയും,ക്യാമറക്കു 25 രൂപയും ആണ് .  ബൈക്ക് ,കാർ 15 ,30 രൂപയും ആണ്.
കെ ടി ഡി സി  ഗോൾഡൻ  പീക്ക്  റിസോർട് ഉണ്ട്. 2000 രൂപ ആണ് ചെക്പോസ്റ്റിനടുത്തുതന്നയാണ്.
ഇവിടെ പൊൻമുടിയിലേക്ക്  രാവിലെ 8.30 AM മുതൽ 5.30PM പ്രവേശന സമയം.
Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography


Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Lino jacob

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography

Braemore,Ponmudi sarath babu linojacobphotography


ബുദ്ധ മൊണാസ്ട്രിയാണ്. 

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പെട്ടെന്നു തോന്നിയൊരു ആഗ്രഹമായിരുന്നു. ഒരു ബുദ്ധ മൊണാസ്ട്രിയാണ് കാണണമെന്നത്. ഗൂഗിൾ നോക്കിയപ്പോൾ. കർണാടകയിൽ ബൈലക്ക...