Saturday, 25 July 2015

മഞ്ഞിനെ തൊട്ടറിയാൻ ഷിംലയിലേക്ക്

Kayamkulam to delhi to shimla
കായംകുളത് നിന്ന് ഡൽഹി അവിടെ നിന്ന് ഷിംല.

ഈ യാത്ര മാർച്ച്‌ ആയിരുന്നു 2 ആഴ്ചത്തെ യാത്ര ആയിരുന്നു. എല്ലവർക്കും പോകാൻ ഏറ്റവും ആഗ്രഹം ഉള്ള 2 സംസ്ഥാനങ്ങൾ ആണ് ഡൽഹി,ഹിമാചൽ പ്രദേശ്‌ . ഇന്ത്യയിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ്‌ ദില്ലി.പ്രധാനപ്പെട്ട ചക്രവർത്തിമാരുടെ ശവകുടിരങ്ങൾ ദില്ലിയിലുണ്ട്.ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല.ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഡെൽഹിയിൽ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംലക്ക്.ഞാൻ ഡൽഹി എത്തിയപ്പോൾ ആദ്യം പോയത് ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ''ഇന്ത്യ ഗേറ്റ്'' കാണാൻ വേണ്ടി ആണ്. രാത്രിയിൽ കാണാൻ മനോഹരം ആണ്. ഗേറ്റ്.ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം5 മിന്റെ ക്ഷേത്രം ഉള്ളി കായിറിയിരുന്നാൽ മനിസിൽ കുളിർമ അനുഫവ പെടും. അത് പോലെ തന്ന 'മേഹ്രുളി' ഉള്ള ''ഖുത്ബ് മിനാർ'' ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയത് ആണ്. 'ചാന്ദ്നി ചൌക്ക്' ഉള്ള കോട്ട ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ''ചുവപ്പു കോട്ട''.രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ ഈ കോട്ട സ്ഥിതി ചെയ്യുന്നു. ഇവിടെ കയറിയാൽ ഒരു ദിവസം ചുറ്റി ഉണ്ട്.
200 രൂപ ഡൽഹി മെട്രോ കാർഡ്‌ എടുത്തൽ എല്ലായിടവും കറങ്ങൻ സാദിക്കും.ഞങ്ങൾ ഡൽഹി നിന്ന് ഷിംല പോകാൻ തിരുമാനിച്ചു. ഡൽഹി നിന്ന് എപ്പോഴും ഹിമാചൽ ടൂറിസം ബസ്സ് ഉണ്ട്.ഞങ്ങൾ രാത്രി 8 മണിക്ക് ഉള്ള ബസ്സ് പോകാൻ തിരുമാനിച്ചു.ഞങ്ങൾ സിറ്റ് ബുക്ക്‌ ചെയിതു.ഡൽഹി നിന്ന് ഷിംല വരെ 400 രൂപ ബസ്സ് ചാർജ്.രാവിലെ 5 മണിക്ക് അവിടെ എത്തി.റൂം എടുത്തു ഞങ്ങൾ 7 പേരെ ഉണ്ടായിരുന്നു.റൂം വാടക 3500 രൂപ ഒരു ദിവസം.മരവിച്ച ശരിരം ആയി.10 മണിക്ക് കുഫ്രി പോയി. ശിം‌ലയിൽ നിന്ന് 13 കി.മീ ദുരം ഉണ്ട്.മഞ്ഞു മുടിയ മലകൾ,എവിടെ നോക്കിയാലും കോവർ കഴുത കെട്ടി ഇട്ടിരിക്കും ഉണ്ട്.കഴുതയുടെ മുകളിലെ കയറി അവിടെ എത്താൻ ഒരാള്ക്കു 600 രൂപ ചിലവേ വരും.ഷിംലയിലെ രാത്രി ദൃശ്യം വളരെ മനോഹരം ആയ ഒരു കാഴ്ച ആണ്.മഞ്ഞിൽ കളിക്കാത്ത ഒരു ആരും തന്നെ കാണില്ല. ഏതു പ്രായക്കാരും ഇവിടെയെത്തുമ്പോൾ എല്ലാം മതിമറന്ന് പ്രകൃതിയോടിണങ്ങുന്ന കാണാൻ സാധിക്കും. പോകുന്ന വഴികൾ ഒഴികെ എല്ലാം മഞ്ഞിനാൽ മൂടിയത് കാണാൻ സാധിക്കും. അവിടുത്തെ ഭക്ഷണരീതി നൂഡിൽസ് മുട്ട ഓംപ്ലേറ്റ് തണുപ്പത്ത് കഴിക്കാൻ വളരെ രുചികരമായ ഫുഡ് തന്നെയാണ്. ഷിംല രാത്രി കാഴ്ചകൾ വളരെ മനോഹരമായ കാഴ്ചാനുഭവം പകരുന്നു.  ഞങ്ങൾ ഷിംലയിൽ നിന്ന് തിരിച്ചു 'ടോയ് ട്രെയിൽ' കയറി സോലാൻ എത്തി അവിടെ നിന്ന് ചന്ദിഗർഹ് അവിടെ നിന്ന് ഡൽഹി ബസ്സ്കയറി.അങ്ങനെ മുനുന്നിൽ അവസാനീക്കാത്ത യാത്രകൾ.............

my friends
my friends

my friends

my friends

my friends

Lino jacob

Lino jacob

my friends

Lino jacob

Lino jacob

my friends

my friends

my friends

shimla

shimla

shimla

indiagate

red fort

qutab minar

lotus temple

#kayamkulam #delhi #shimla #punjab #chandigarh #andhra pradesh #himachal tourism #kufri shimla
#red fort delhi #lotus temple #qutab minar #delhi metro #The National Zoological Park is a 176-acre zoo near the Old Fort in Delhi #Welcome to Delhi Tourism

No comments:

Post a Comment

ബുദ്ധ മൊണാസ്ട്രിയാണ്. 

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പെട്ടെന്നു തോന്നിയൊരു ആഗ്രഹമായിരുന്നു. ഒരു ബുദ്ധ മൊണാസ്ട്രിയാണ് കാണണമെന്നത്. ഗൂഗിൾ നോക്കിയപ്പോൾ. കർണാടകയിൽ ബൈലക്ക...